നവകേരളം സിറ്റിസൺ റെസ്പോൺസ്

നവകേരള സൃഷ്ടിക്കായുള്ള ജനഹിതം തേടുന്നതിന്റെ ഭാഗമായി  സര്‍ക്കാര്‍ നടപ്പിലാക്കുന്ന സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാമിന്റെ വിവരശേഖരണത്തിനായുള്ള ഭവന സന്ദർശനത്തിന് ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ എൻ ബാലഗോപാലന്റെ നേതൃത്വത്തിൽ  ജില്ലയിൽ തുടക്കമായി. കൊട്ടാരക്കര  വെളിയം ഗ്രാമപഞ്ചായത്തില്‍  മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജഗദമ്മ ടീച്ചറുടെ വസതിയിൽ  വിവരശേഖണത്തിന് തുടക്കം കുറിച്ചു.

സന്നദ്ധ സേനാംഗങ്ങൾ വീടുകൾ തോറുമെത്തി നവകേരള സൃഷ്ടിക്ക്‌  നിർദേശങ്ങൾ ശേഖരിക്കുന്ന പരിപാടിയാണിത്. ഒരു വാർഡിൽ 4 സന്നദ്ധ കർമസേനാംഗങ്ങളുടെ നേതൃത്വത്തിലാണ് വിവരശേഖരണം. ജനങ്ങളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് സർക്കാരിന്റെ വിവിധ വികസന പരിപാടികൾ ആവിഷ്കരിക്കുകയാണ് സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാമിന്റെ ലക്ഷ്യം.