കൊല്ലം അഞ്ചൽ:എം ടിയുടെ ഓർമ്മ ദിനത്തിൽ എം ടിയെ കുറിച്ചുള്ള കണ്ണാന്തളിയിലെ മഞ്ഞുതുള്ളികൾ എന്ന പുസ്തകത്തിൻറെ പ്രകാശനം ചെയ്യപ്പെട്ടു.കൊട്ടാരക്കര ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി എസ് ഗോപകുമാർ രചിച്ച പുസ്തകം കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ പ്രകാശന കർമ്മം നിർവഹിച്ചു.ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം സലിം പുസ്തകം സ്വീകരിച്ചു.
ചടങ്ങിൽ ഗ്രന്ഥകർത്താവിനെ എസ് ജയമോഹൻ ആദരിച്ചു.
ചടങ്ങിൽ കൊട്ടാരക്കര ലൈബ്രറി കൗൺസിൽ പ്രസിഡൻറ് എ എസ് ഷാജി അധ്യക്ഷത വഹിച്ചു പ്രമുഖ മാധ്യമപ്രവർത്തകൻ കോട്ടത്തല ശ്രീകുമാർ സ്വാഗതവും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖ പങ്കെടുത്തു. ബി.എസ് ഗോമകുമാറിന്റെ നെല്ലിക്ക കാലം എന്ന പുസ്തകത്തിന് ശേഷമുള്ള രണ്ടാമത്തെ പുസ്തകമാണ് കണ്ണാന്തളിയിലെ മഞ്ഞുതുള്ളികൾ.
റിപ്പോർട്ടർ അജീഷ് കൃഷ്ണ കൊല്ലം ബ്യൂറോ