കൊട്ടാരക്കരയിൽ തൊഴിലുകളുടെ സ്കിൽ സെന്റർ.

കൊട്ടാരക്കരയിൽ  എ ഐ ഗിഗ് തൊഴിലുകളുടെ സ്കിൽ സെന്റർ

കൊട്ടാരക്കര മണ്ഡലത്തിലെ കുളക്കടയിൽ സ്‌ഥിതി ചെയ്യുന്ന അസാപ് സ്കിൽ പാർക്ക് ചരിത്ര പരമായ ഒരു ചുവടുവയ്പിന് കൂടി ഒരുങ്ങുകയാണ്. വ്യവസായ പങ്കാളിത്തത്തോടെയുള്ള മൾട്ടി സെക്ടർ സ്‌കിൽ ട്രെയിനിങ് സെന്ററും, ആധുനിക സാങ്കേതിക വിദ്യകൾ കോർത്തിണക്കിയ "എ ഐ ഗിഗ് വർക്കിംഗ് സെന്ററും (indivillage)" ഇന്ന് ( January 15 ) നാടിനു സമർപ്പിക്കും. ഈ പദ്ധതിയുടെ ഭാഗമായി ഒരു ഓട്ടോമോട്ടീവ് & ഇലക്ട്രിക്  വെഹിക്കിൾ നൈപുണ്യ പരിശീലന കേന്ദ്രം പ്രവർത്തനം തുടങ്ങുകയാണ്. 

ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ യുവജനങ്ങൾക്ക് ഐ.ടി മേഖലയിൽ തൊഴിൽ നൽകി അവരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് IndiVillage.  കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്‌ഥയായി   ഉയർത്തുന്നതിന്റെ ഭാഗമായി ആഗോള തലത്തിൽ ധാരാളം ആവശ്യക്കാരുള്ള "എ ഐ  ഗിഗ് തൊഴിലുകൾ" നമ്മുടെ ഗ്രാമത്തിലേക്ക് എത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. ആഗോള കമ്പനികൾക്കായി ഡാറ്റ സേവനങ്ങൾ, എ ഐ പിന്തുണ, എന്നിവ നൽകാൻ പ്രാപ്തരാക്കുന്നതിലൂടെ നമ്മുടെ യുവതീ യുവാക്കൾക്ക്  ലോകോത്തര സാങ്കേതിക വിദ്യകളിൽ ജോലിയെടുക്കാനുള്ള അവസരമാണ് കൊട്ടാരക്കരയിൽ കൈവരുന്നത്. 

സ്ത്രീ ശാക്തീകരണത്തിന് മുൻ‌തൂക്കം നൽകുന്ന ഈ പദ്ധതി വഴി, കൊട്ടാരക്കരയിൽ താമസിക്കുന്ന അഭ്യസ്ത വിദ്യരായ സ്ത്രീകൾക്ക് തങ്ങളുടെ നാടിന്റെ സുരക്ഷിതത്വത്തിൽ നിന്ന് ജോലിയെടുക്കാനുള്ള സുവർണാവസരമാണ് ഇത് .തുടക്കത്തിൽ 50 പേർക്ക് 20000 രൂപ മാസ ശമ്പളത്തിൽ തങ്ങളുടെ തൊഴിൽ ആരംഭിക്കാനുള്ള അവസരമാണ് ഇതിലൂടെ കൈവരുന്നത്