കൊട്ടാരക്കര നഗരസഭ ആരോഗ്യ വിഭാഗം രാത്രികാല സ്ക്വാഡ് പരിശോധന ശക്തമാകുന്നു.

കൊട്ടാരക്കര നഗരസഭയിൽ രാത്രികാല സ്ക്വാഡ് പരിശോധന : 

നിയമലംഘനം നടത്തിയ 5 സ്ഥാപനങ്ങൾക്കെതിരെ നടപടി

കൊട്ടാരക്കര: നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്നലെ (ജൂലൈ 16) വൈകുന്നേരം 6:30 മുതൽ രാത്രി 12:00 മണി വരെ നഗരസഭാ പരിധിയിൽ വ്യാപകമായ രാത്രികാല പരിശോധനയും നിരീക്ഷണവും നടത്തി. എം.സി റോഡ് പരിസരം, തട്ടുകടകൾ, , പ്രൈവറ്റ് ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ജംഗ്ഷൻ, മിനി MCF-കൾ, നഗരസഭയുടെ അതിർത്തി പ്രദേശങ്ങൾ തുടങ്ങി 11 പ്രധാന കേന്ദ്രങ്ങളിലാണ് പ്രത്യേക സ്ക്വാഡ് പരിശോധന നടത്തിയത്.
ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാത്തത്, ജലപരിശോധനാ റിപ്പോർട്ട് ഹാജരാക്കാത്തത്, പരിസര മലിനീകരണം, മലിനജലം പൊതുസ്ഥലത്തേക്ക് ഒഴുക്കിവിടൽ തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയ 5 സ്ഥാപനങ്ങൾക്ക് നഗരസഭ ആരോഗ്യവിഭാഗം നടപടിയുടെ ഭാഗമായിനോട്ടീസ് നൽകി.
നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. ബെനിൻ ജോണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് രാത്രികാല പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. സ്ക്വാഡ് ടീമിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ധന്യ എസ്. പിള്ള, ഷാനു, അനി ബി. എന്നിവർ പങ്കെടുത്തു.
>പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി നഗരസഭ പരിധിയിൽ വരുംദിവസങ്ങളിലും ശക്തമായ രാത്രികാല പരിശോധനകൾ തുടരുമെന്ന് നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ അറിയിച്ചു."