കൊട്ടാരക്കര:
കൊട്ടാരക്കര നഗരസഭ കേളി അക്ഷരക്കൂട്ടം ബാല യുവസമിതിയുടെ ആഭിമുഖ്യത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സഹായത്തോടെ സോപ്പ് നിർമ്മാണ പരിശീലന പദ്ധതി ആരംഭിച്ചു . ഇന്ന് രാവിലെ കൊട്ടാരക്കര ഗവ. വി എച്ച് എസ് ഇ സ്കൂളിൽ നടന്ന ചടങ്ങ് നഗരസഭാ ചെയർപേഴ്സൺ അനിത ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സരോജ കാർത്തിക അധ്യക്ഷത വഹിച്ച ചടങ്ങ് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ആർ രമേശ്, മടന്തകോട് രാധാകൃഷ്ണൻ , ശശിധരൻ പിള്ള , കെർമിറ്റ്സ്, രാജേഷ്, ആശ, എന്നിവർ സംസാരിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ഐ ആർ റ്റി സി യുടെയും പ്രതിനിധികളായ എം അനിൽ, സലിം സേട്ട്, അനിൽ ബാബു, കലാധരൻ എന്നിവർ സോപ്പ് പരിശീലനത്തിന് നേതൃത്വം നൽകി പഠനത്തോടൊപ്പം ജോലിയും എന്ന ആശയം കേളി അക്ഷരക്കൂട്ടത്തിലൂടെ കുട്ടികളിലേക്ക് കൊട്ടാരക്കര നഗരസഭ യാഥാർത്ഥ്യമാക്കുകയാണ്.