എഴുപത്തിയേഴാം റിപ്പബ്ലിക് ദിനം തിരുവനന്തപുരത്ത് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേകർ ദേശീയ പതാക ഉയർത്തി പരേഡിന് അഭിവാദ്യം സ്വീകരിച്ചു. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള പാത വികസിത കേരളത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഗവർണർ പറഞ്ഞു. ഭാരതം ഒരു മതരാഷ്ട്രമല്ല, മറിച്ച് എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളുന്ന റിപ്പബ്ലിക്കാണെന്ന് ഗവർണർ പറഞ്ഞു. വൈവിധ്യങ്ങളെയും വിവിധ സംസ്‌കാരങ്ങളെയും തനിമ ചോരാതെ സ്വാംശീകരിക്കുന്ന ഭാരതീയ സംസ്‌കാരത്തിന്റെ മഹത്വമാണ് നമ്മുടെ കരുത്ത്. കഴിഞ്ഞ 76 വർഷമായി നാം ഈ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നു. ലോകത്തിന് മുന്നിൽ ജനാധിപത്യത്തിന്റെ മാതാവാണ് ഭാരതമെന്ന് ഇന്ന് ലോകം തിരിച്ചറിയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, ജീ ആർ അനിൽ, എഎ റഹീം എം.പി, എം.എൽ.എ മാരായ വി. കെ പ്രശാന്ത്, എം വിൻസെന്റ്, കോർപ്പറേഷൻ മേയർ വിവി രാജേഷ്, ചീഫ് സെക്രട്ടറി എ. ജയതിലക്, ജില്ലാ കളക്ടർ അനുകുമാരി,
സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.