വനിത ദിനാചരണം ആചരിച്ചു

*വനിതാദിനചാരണം സംഘടിപ്പിച്ചു*

കൊല്ലം: ജില്ലാ സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര നഗരസഭയുടെ സഹകരണത്തോടെ വനിതാദിനചാരണം നടത്തി. കൊട്ടാരക്കര നഗരസഭ ചെയർപേഴ്സൺ ശ്രീമതി. അനിത ഗോപകുമാറിന്റെ അധ്യക്ഷതയിൽ കൊട്ടാരക്കര നഗരസഭ ഹാളിൽ ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ. എൻ. ബാലഗോപാൽ 
ഉദ്ഘാടനം നടത്തി. സ്ത്രീ പ്രാതിനിധ്യം സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഉണ്ടാവണമെന്ന് മന്ത്രി അഭിപ്രായപെട്ടു.ഡെപ്യൂട്ടി ചെയർപേഴ്സൺ എ ഷാജു മുഖ്യപ്രഭാഷണം നടത്തി പൊതുമരാമത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ആർ രമേശ് വനിതാദിന സന്ദേശം നൽകി , നഗരസഭ സ്റ്റാന്റിംഗ്‌ കമ്മിറ്റി  ചെയർപേഴ്സൺ മാരായ ഡി രാമകൃഷ്ണപിള്ള , ആർ രജിത, സരോജ കാർത്തികേയൻ, കൗൺസിലർമാരായ പ്രസന്ന ശ്രീഭദ്ര , ശ്യാമ റോഷൻ , അഡ്വ ആഫിയ അലാവുദീൻ , സാക്ഷരതാ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ നിർമ്മല റേച്ചൽ ജോയ് , അസി. കോ- ഓർഡിനേറ്റർ സജീവ് ബി, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ബിജി ഷാജി, നഗരസഭ പ്രേരക്മാരായ ഷീജ സി , ബീന എസ്, ഷീബ ഐ ജി, തുടങ്ങിയർ സംസാരിച്ചു. ജനപ്രതിനിധികളായ പ്രേരക്മാർ, കൊട്ടാരക്കര നഗരസഭ പ്രേരക്മാർ , കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ വൈസ് ചെയർപേഴ്സൺ എന്നിവരെ ചടങ്ങിൽ ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ ആദരിച്ചു.