മുഖ്യമന്ത്രി നാളെ കൊല്ലത്ത് വിവിധ പരിപാടികളിൽ

മുഖ്യമന്ത്രി സ.പിണറായി വിജയൻ നാളെ ജില്ലയിൽ ആറ്‌  പരിപാടികളിൽ പങ്കെടുക്കും. പകൽ 10.30 ന്‌  കൊല്ലം ശ്രീനാരായണഗുരു സമുച്ചയത്തിൽ ഗുരുവിന്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും . പകൽ 11 ന്‌ കുണ്ടറ താലൂക്കാശുപത്രിയിൽ നിർമാണം പുർത്തിയാക്കിയ ഏഴുനില കെട്ടിടത്തിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രി വീണാജോർജ്‌ അധ്യക്ഷയാകും. ക്ഷീരവികസനവകുപ്പിന്റെ സംസ്ഥാന ക്ഷീരസംഗമം പടവ്‌ 2026 ആശ്രാമം മൈതാനത്ത്‌ പകൽ 12 ന്‌ ഉദ്‌ഘാടനംചെയ്യും. മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയാകും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ ബി ഗണേഷ്‌കുമാർ എന്നിവർ പങ്കെടുക്കും. വിവിധ പുരസ്‌കാരങ്ങളുടെ വിതരണവുംനടക്കും. 

വർക്ക്‌ നിയർ ഹോം പദ്ധതിയിൽ കേരളത്തിലെ ആദ്യ പൈലറ്റ്‌ കേന്ദ്രം കൊട്ടാരക്കരയില്‍ വൈകിട്ട്‌ 4 ന്‌ മുഖ്യമന്ത്രി നാടിന്‌ സമർപ്പിക്കും. റെയിൽവേ സ്റ്റേഷൻ ജങ്‌ഷനു സമീപം ബിഎസ്‌എൻഎല്ലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ്‌ വർക്ക്‌ നിയർ ഹോം. തുടർന്ന്‌ റെയിൽവേ സ്റ്റേഷൻ ജങ്‌ഷനിലുള്ള അന്പലക്കര മൈതാനിയിൽ ചേരുന്ന സമ്മേളനം മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും. മന്ത്രി കെ എൻ ബാലഗോപാൽ  അധ്യക്ഷനാകും. മന്ത്രിമാരായ ജെ ചിഞ്ചുറാണി, കെ ബി ഗണേഷ്‌കുമാർ എന്നിവർ വിശിഷ്‌ടാതിഥികളാകും. വിജ്ഞാനാധിഷ്‌ഠിത മേഖലകളിൽ ജോലി ചെയ്യുന്നവർക്ക്‌ വീടിനടുത്ത്‌ ലോകോത്തര നിലവാരത്തിലുള്ള തൊഴിലിടങ്ങൾ ഒരുക്കുന്നതാണ്‌ കമ്യൂൺ വർക്ക്‌ നിയർ ഹോം . 
വൈകിട്ട്‌ അഞ്ചിന്‌ പുനർനിർമിച്ച സിപിഐ എം പുനലൂർ ഏരിയകമ്മിറ്റി ഓഫീസും (വി എസ്‌ ഭവൻ)തുടർന്ന്‌ ചേരുന്ന പൊതുസമ്മേളനവും ഉദ്‌ഘാടനം ചെയ്യും. പാർടി ഓഫീസിലെ വക്കം ഭരതൻ ഹാൾ മന്ത്രി കെ എൻ ബാലഗോപാൽ  ഉദ്‌ഘാടനംചെയ്യും. സിപിഐ എം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള എസ്‌ ജയമോഹൻ അധ്യക്ഷനാകും. ഏഴ്‌ മണിക്ക്‌ കൊല്ലം കന്റോൺമെന്റ്‌ മൈതാനിയിൽ  ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമയുടെ   70–ാം വാർഷിക സമാപനസമ്മേളനത്തിൽ മുഖ്യമന്ത്രി മുഖ്യതിഥിയാകും.