കൊട്ടാരക്കര ശ്രീധരന്‍ നായര്‍, ഭരത് മുരളി എന്നിവരുടെ പേരില്‍ നെടുവത്തൂരില്‍ ആരംഭിക്കുന്ന സിനി കോംപ്ലക്‌സ് പദ്ധതി പ്രദേശം ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ എൻ ബാലഗോപാൽ സന്ദർശിച്ചു.
തീയറ്റര്‍ സമുച്ചയം ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും
46 കോടി രൂപയാണ് പദ്ധതിയുടെ ചിലവെന്നും നാലു കോടി രൂപ എം എല്‍ എ ഫണ്ടും ബാക്കി തുക കിഫ്ബിയുമാണ് ലഭ്യമാക്കുന്നതെന്നും
രണ്ടു തീയറ്റര്‍ സമുച്ചയങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ക്കായി കണ്‍വെന്‍ഷന്‍ സെന്റര്‍, കഫെറ്റീരിയ എന്നിവയാണ് സൗകര്യങ്ങള്‍. വിശദമായ പദ്ധതി രേഖ ഉടനെ സമര്‍പ്പിക്കാനും നിര്‍മാണ പ്രവര്‍ത്തനത്തിന് മുന്നോടിയായുള്ള അനുബന്ധ പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.