അഞ്ചാം ലോക കേരള സഭയ്ക്ക് അഭിമാനകരമായ സമാപനം
125 രാജ്യങ്ങളിൽ നിന്നുമുള്ള പ്രവാസി പ്രതിനിധികളും 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഒത്തുചേർന്ന ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം വിജയകരമായി പര്യവസാനിച്ചു. ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ചർച്ചകൾക്ക് മറുപടി നൽകി.
സുരക്ഷിത പ്രവാസം ഉറപ്പാക്കാൻ ചീഫ് സെക്രട്ടറി ഉൾപ്പെടുന്ന ഹൈ പവർ കമ്മിറ്റിയുടെ രൂപീകരണം, പ്രവാസികൾക്ക് നേരിട്ട് പരാതി നൽകാൻ സാധിക്കുന്ന പ്രവാസി പോലീസ് സ്റ്റേഷൻ, വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ തുടങ്ങി ഒട്ടേറെ ക്രിയാത്മകമായ തീരുമാനങ്ങൾക്കും നിർദ്ദേശങ്ങൾക്കും ഈ സമ്മേളനം സാക്ഷിയായി. തിരികെയെത്തിയ പ്രവാസികളെക്കൂടി നോർക്ക കെയർ ഇൻഷുറൻസിൽ ഉൾപ്പെടുത്തുന്നതും പരിഗണനയിലുണ്ട്.
15-ാം പഞ്ചവത്സര പദ്ധതിയുടെ രൂപീകരണ വേളയിൽ നടന്ന ഈ സമ്മേളനത്തിൽ ഉയർന്നുവന്ന ആശയങ്ങൾ കേരളത്തിന്റെ ഭാവിയ്ക്ക് മുതൽക്കൂട്ടാകും.