കൊല്ലം റൂറൽ ജില്ലാ പോലീസ് സ്പോർട്സ് മീറ്റ്

കൊല്ലം റൂറൽ ജില്ലാ പോലീസ് സ്പോർട്സ് മീറ്റ് സമാപിച്ചു.

കൊട്ടാരക്കര:കൊല്ലം റൂറൽ ജില്ലാ പോലീസ് സംഘടിപ്പിച്ച ജില്ലാ പോലീസ് സ്പോർട്സ് മീറ്റ് കൊട്ടാരക്കര ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനത്തോടെയും സമ്മാനദാന ചടങ്ങോടെയും സമാപിച്ചു.സമാപന സമ്മേളനത്തിന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ. ഐപിഎസ് അധ്യക്ഷത വഹിച്ചു. അഡീഷണൽ ജില്ലാ പോലീസ് മേധാവി ഷാനിഹാൻ എ.ആർ. സ്വാഗതം ആശംസിച്ചു.ബഹു.ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര നഗരസഭ ചെയർപേഴ്സൺ അനിതാ ഗോപകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു.
ജില്ലയിലെ വിവിധ പോലീസ് യൂണിറ്റുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്ത ട്രാക്ക്, ഫീൽഡ് ഇനങ്ങൾ ഉൾപ്പെടെയുള്ള നിരവധി കായിക മത്സരങ്ങളാണ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടന്നത്. മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച പുനലൂർ സബ് ഡിവിഷൻ 252 പോയിന്റോടെ ഓവർഓൾ ചാമ്പ്യന്മാരായി. കൊട്ടാരക്കര സബ് ഡിവിഷൻ റണ്ണർ-അപ്പ് സ്ഥാനം നേടി.വ്യക്തിഗത ചാമ്പ്യന്മാർ:45 വയസ്സിന് താഴെയുള്ള വിഭാഗത്തിൽ പുനലൂർ സബ് ഡിവിഷനിലെ എ.എസ്.ഐ അക്ഷയ് (4 ഗോൾഡ്, 1 സിൽവർ) വ്യക്തിഗത ചാമ്പ്യനായി.വനിതാ വിഭാഗത്തിൽ ശാസ്താംകോട്ട സബ് ഡിവിഷനിലെ അങ്കിത (4 ഗോൾഡ്) വ്യക്തിഗത ചാമ്പ്യയായി.45 വയസ്സിന് മുകളിലുള്ള വിഭാഗത്തിൽ ഡി.എച്ച്.ക്യുവിലെ എ.എസ്.ഐ ഷീബ (4 ഗോൾഡ്, 1 സിൽവർ), എസ്.സി.പി.ഒ ജയലാൽ (4 ഗോൾഡ്, 1 സിൽവർ) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.മികച്ച പ്രകടനം കാഴ്ചവെച്ച ടീമുകൾക്കും വ്യക്തിഗത താരങ്ങൾക്കും ട്രോഫികളും പുരസ്കാരങ്ങളും വിതരണം ചെയ്തു. ചടങ്ങിൽ ജില്ലയിലെ വിവിധ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. പോലീസ് സേനയുടെ ശാരീരികക്ഷമതയും ടീം സ്പിരിറ്റും വർധിപ്പിക്കുന്നതിൽ ഇത്തരം കായികമേളകൾ നിർണായകമാണെന്ന് അഭിപ്രായപ്പെട്ടു.ചടങ്ങിൽ കൊട്ടാരക്കര ഡിവൈഎസ്.പി  മുകേഷ് ജി.ബി കൃതജ്ഞത രേഖപ്പെടുത്തി