അന്തർദേശീയ ഡോക്യുമെൻ്ററി
ഫെസ്റ്റിവലിന് തെന്മല വേദിയാവുന്നു.
2026 ഫെബ്രുവരി 26, 27, 28 തീയതികളിലായി തെന്മല ഇക്കോ ടൂറിസം ക്യാംപസിലെ രണ്ട് വേദികളിലായാണ് പരിസ്ഥിതി മുഖ്യപ്രമേയമാക്കി
തെന്മല റൂറൽ ഇക്കോളജി, നേച്ചർ ഡോക്യുമെൻ്റെറി & ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ( TRENDS) സംഘടിപ്പിക്കുന്നത്. ഡോക്യുമെൻ്ററി, ഷോർട് ഫിലിം, ക്യാംപസ് ഫിലിം എന്നിവയ്ക്കായി പ്രത്യേക മത്സര വിഭാഗവും ഏർപ്പെടുത്തിയിട്ടുണ്ട്. വിജയികൾക്ക് 25000, 20000 , 15000 എന്നിങ്ങനെ സമ്മാനത്തുകയും പ്രത്യേകം രൂപകൽപ്പ ചെയ്ത അവർഡും സർട്ടിഫിക്കറ്റും നൽകും.
സംസ്ഥാന ടൂറിസം വകുപ്പ്, തെന്മല ഇക്കോടൂറിസം പ്രമോഷൻ സൊസൈറ്റി , കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, വനം വകുപ്പ് എന്നിവരുമായി ചേർന്ന് നടത്തുന്ന ചലച്ചിത്ര മേളയുടെ മുഖ്യ സംഘാടകർ റൂട്ട് ആൻ്റ് റുട്ട്സ് കളക്ടീവാണ്. സംസ്ഥാനത്തെ സ്വതന്ത്ര ഡോക്യൂമെൻ്ററി സംവിധായകരും പരിസ്ഥിതി പ്രവർത്തകരും മാധ്യമപ്രവർത്തകരും ഉൾപ്പെടുന്ന കൂട്ടായ്മയാണ് റൂട്ട് ആൻ്റ് റൂട്ട്സ്.
തെന്മല ഇക്കോ ടൂറിസം ക്യാംപസിൽ തയ്യാറാക്കുന്ന താത്കാലിക തിയേറ്ററിൽ മത്സരവിഭാഗത്തിലെ ചിത്രങ്ങൾ പ്രദർശിപ്പിക്കും.ആംഫി തിയേറ്ററിൽ വൈകുന്നേരം 5.30 മുതലുള്ള കൾച്ചറൽ പരിപാടികളും ഡോക്യുമെൻ്ററിപ്രദർശനവും നടക്കും. മൂന്ന് ദിവസവും വൈകുന്നേരം 9.30 മുതൽ പരിസ്ഥിതിയെ അടയാളപ്പെടുത്തിയ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളും പ്രദർശിപ്പിക്കും. മത്സരവിഭാഗ ചിത്രങ്ങളുടെ പ്രദർശനത്തിലേക്ക് രജിസ്റ്റർ ചെയ്ത് എത്തുന്ന ഡെലിഗേറ്റുകൾക്കും പ്രത്യേക ക്ഷണിതാക്കൾക്കും മാത്രമായിരിക്കും പ്രവേശനം .
മത്സര വിഭാഗത്തിലേക്കും അല്ലാതെയുള്ള ചിത്രങ്ങൾ
www.trendsfilmfestival.in എന്ന വെബ്സൈറ്റ് വഴിയും http://filmfreeway.com/TRENDSFilmFestival എന്ന ലിങ്ക് വഴിയും സമർപ്പിക്കാം. ഈ മാസം 20 ആണ് എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി.
തെന്മലയുടെ വിനോദ സഞ്ചാര സാധ്യത പ്രകൃതിയുന്മുഖമായി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തിനനുസൃതമായ വനയാത്രയും മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്....