കൊട്ടാരക്കര വികസന പെരുമഴ തീർത്ത് കെ എൻ ബാലഗോപാൽ

*കൊട്ടാരക്കര ഹൈടെക് മാർക്കറ്റ് ഉടൻ നാടിന് സമർപ്പിക്കും: മന്ത്രി കെ.എൻ.ബാലഗോപാൽ*

കൊട്ടാരക്കര ഹൈടെക് മാർക്കറ്റ് ഉടൻ നാടിന് സമർപ്പിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ. തൃക്കണ്ണമംഗൽ ഐപിസി-എം.സി റോഡ് ഉദ്ഘാടനവും എം.സി റോഡ് –അയണിമൂട്-
മടന്തകോണം റോഡ്, മുക്കോട്-ഈയ്യംകുന്ന് റോഡ് എന്നിവയുടെ നിർമ്മാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി കൊട്ടാരക്കര മണ്ഡലത്തിലെ യാത്ര സൗകര്യം വർദ്ധിപ്പിച്ചു. സ്ത്രീ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം 30 ലക്ഷം സ്ത്രീകൾക്ക് ലഭ്യമാക്കും. കെഎസ്ആർടിസി ജീവനക്കാർക്ക് ഡിഎ നൽകും.ആർ.ബാലകൃഷ്ണപിള്ള സാംസ്കാരിക നിലയത്തിന്റെയും മുൻസിപ്പൽ സ്ക്വയർ നിർമ്മാണം പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം ചെലവഴിച്ചാണ് ഐപിസി-എം.സി റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. 68 ലക്ഷം രൂപ ചെലവഴിച്ചാണ് എം.സി 
റോഡ്–അയണിമൂട്-മടന്തകോണം, മുക്കോട്-ഈയ്യംകുന്ന് എന്നി റോഡുകൾ നിർമ്മിക്കുന്നത്. 

കൊട്ടാരക്കര നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ അധ്യക്ഷയായി. ഡെപ്യൂട്ടി ചെയർപേഴ്സൺ എ.ഷാജു,  കൗൺസിലർമാരായ ലീന ഉമ്മൻ, ആൻസി മോൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.