ആവേശം പകർന്ന് ട്രേഡ് യൂണിയൻ കൺവൻഷനുകൾക്ക് തുടക്കമായി
കൊട്ടാരക്കര: എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ വിവിധ ട്രേഡ് യൂണിയൻ കൺവൻഷനുകൾക്ക് തുടക്കമായി. മണ്ഡലത്തിലെ തൊഴിലാളി വർഗത്തിന്റെ പൂർണ്ണ പിന്തുണ ഉറപ്പാക്കുന്നതിനായി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഓട്ടോറിക്ഷാ തൊഴിലാളികളുടെ കൺവൻഷൻ ഇന്നലെ കൊട്ടാരക്കരയിൽ നടന്നു. ആശ, അങ്കണവാടി, ഹരിത കർമ്മസേന, പാചകത്തൊഴിലാളി എന്നിവരുടെ കൺവൻഷൻ ഇന്ന് (20) വൈകിട്ട് 3 ന് കൊട്ടാരക്കര കൊട്ടാരക്കരയിൽ നടക്കും.
ഹെഡ്ലോഡ് തൊഴിലാളികളുടെ കൺവൻഷൻ 23 ന് നെടുവത്തൂരിലും 24 ന് കൊട്ടാരക്കരയിലും നടക്കും. ഷോപ്പ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളികളുടെ കൺവർഷൻ ഇന്ന് കൊട്ടാരക്കരയിലും നെടുവത്തൂരിലും നടക്കും. നിർമ്മാണ തൊഴിലാളികളുടെ കൺവൻ 24 ന് കൊട്ടാരക്കരയിലും നെടുവത്തൂരിലും നടക്കും.