കനിവ് നേതൃത്വത്തിൽ മാവടിയിൽ പ്രവർത്തിക്കുന്ന നവകേരളം ഗ്രന്ഥശാലയുടെ പുതിയ മന്ദിരം മാർച്ച് 6 വൈകിട്ട് 6 മണിക്ക് ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.
പ്രശസ്ത സിനിമാതാരം ശ്രീ മധുപാൽ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ധനകാര്യ വകുപ്പ് മന്ത്രിയുടെ ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
ഇതിനോടൊപ്പം നിർമ്മാണം പൂർത്തിയായിട്ടുള്ള ഓപ്പൺ ജിംനേഷ്യവും ഉദ്ഘാടനം ചെയ്യുകയാണ്.
കേരളത്തിൽ തന്നെ ആദ്യമായാകും ഒരു വയോജന സൗഹൃദഗ്രന്ഥാലയം ആരംഭിക്കുന്നത്. വായനയോടൊപ്പം ആരോഗ്യസംരക്ഷണവും മാനസികോല്ലാസവും വ്യായാമവും സാംസ്കാരിക കായിക വിനോദങ്ങളും എല്ലാം ഒരു കുടക്കീഴിൽ ഒരുക്കുക എന്നതാണ് കനിവ് ലക്ഷ്യമിടുന്നത്.