മരണം വരെ ക്രിയാത്മക രാഷ്ട്രിയ നിലപാട് രാജ്യത്തിന് വേണ്ടി സമർപ്പിച്ച നേതാവ് ആയിരുന്നു ആർ. ബാലകൃഷ്ണപിള്ള എന്ന് സി. പി. എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻമാസ്റ്റർ പറഞ്ഞു. കൊട്ടാരക്കര യിൽ ആർ. ബാലകൃഷ്ണപിള്ളയുടെ അനുസ്മരണസമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഇന്ത്യക്ക് മാതൃക ആകുന്നനിലയിൽ കേരളത്തെ വളർത്തുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കു വഹിച്ചു.വിവാദ രാക്ഷ്ട്രിയങ്ങൾ ക്ക് ഇടയിലും കേരളത്തിൽ നിറഞ്ഞു നിന്ന വ്യക്തിത്വത്തിന് ഉടമ ആയിരുന്നു അദ്ദേഹം എന്ന് ഗോവിന്ദൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഭാഗമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പ്രവർത്തന പരിചയം കൃത്യമായി കാര്യങ്ങൾ അവതരിപ്പിക്കാനും പറയാനുള്ളത് പറഞ്ഞു പോകുന്നതിനും ബാലകൃഷ്ണപിള്ളക്ക് കഴിഞ്ഞു. അതുകൊണ്ട് ആണ് പഞ്ചാബ് മോഡൽ പ്രസംഗം വിവാദം ആയത്.എതിർപ്പ്കൾക്കിടയിലും എല്ലാവരുടെയും ബഹുമാനം ആർജ്ജിക്കാൻ പിള്ള ക്ക് കഴിഞ്ഞു എന്നും ഗോവിന്ദൻ മാസ്റ്റർ അനുസ്മരിച്ചു. കേരള കോൺഗ്രസ് (ബി ) കൊല്ലം ജില്ലാ കമ്മിറ്റി ആണ് പരിപാടി സംഘടിപ്പിച്ചത്. മന്ത്രി കെ. ബി. ഗണേഷ് കുമാർ അധ്യക്ഷൻ ആയി. ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ, കേരള കോൺഗ്രസ് (ബി ) ജില്ലാ പ്രസിഡന്റ് എ. ഷാജു,നഗര സഭ ചെയർമാൻ അനിത ഗോപകുമാർ, എലിയാമ്മ ടീച്ചർ, പ്രേജിത്, വേണുഗോപാലൻ നായർ, മുരുകദാസൻ നായർ,നെടുവന്നൂർ സുനിൽ,ജേക്കബ് വർഗീസ് വടക്കടത്, കെ. പ്രഭാകരൻ നായർ തുടങ്ങി യവർ സംസാരിച്ചു.
രാവിലെ വാളകത്തെ തറവാട്ടിലെ സ്മൃതി മണ്ഡപത്തിൽ പാർട്ടി ചെയർമാൻ കെ. ബി. ഗണേഷ്കുമാറിന്റെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകരും നേതാക്കളും പങ്കെടുത്ത പുഷ്പാർച്ചന നടന്നു . തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ അന്നദാനവും പ്രാർത്ഥന യും നടത്തി. പരിപാടി കൾക്ക് എ. ഷാജു,കെ. പ്രഭാകരൻ നായർ,കൃഷ്ണൻകുട്ടി നായർ, പെരുംകുളം സുരേഷ്, നീലേശ്വരം ഗോപാല കൃഷ്ണൻ,മിനിറെജി, ജി. ഗോപാലകൃഷ്ണപിള്ള,തുടങ്ങിയവർ നേതൃത്വം നൽകി.