തിരുവനന്തപുരം . കേരള റെയിൽവേ പോലീസ് സൂപ്രണ്ട് മുഹമ്മദ് നദീമുദ്ദീൻ ഐ പി എസിൽ നിന്ന് വീണ വി എസ് അനുമോദനവും പ്രശസ്തിപത്രവും ഏറ്റുവാങ്ങി.
കഴിഞ്ഞ ദിവസം പാലക്കാട് – തൂത്തുക്കുടി പാലരുവി എക്സ്പ്രസ് ട്രെയിനിലെ യാത്രയ്ക്കിടെ രാത്രിയിൽ ആറു വയസ്സുള്ള കുഞ്ഞിനോട് അക്രമം കാട്ടിയ പ്രതിയെ പിടികൂടുന്നതിന് സഹായിച്ചത് കൊട്ടാരക്കര കോട്ടാത്തല സ്വദേശിനി വീണ വി എസ് ആണ് ഈ വാർത്ത പത്ര ദൃശ്യമാധ്യമത്തിലൂടെയാണ് ജനങ്ങളിലേക്ക് എത്തിയത് . ഇതിന് പിന്നാലെ ഒരുപാട് സംഘടനകൾ, കൊട്ടാരക്കര എംഎൽഎ കെ എൻ ബാലഗോപാൽ , കൊട്ടാരക്കര നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ എന്നിവർ വീണയെ അനുമോദിക്കാൻ വീട്ടിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേരള റെയിൽവേ പോലീസിന്റെ സന്ദേശം എത്തിയത് ഇന്ന് രാവിലെ തിരുവനന്തപുരം കേരള റെയിൽവേ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് റെയിൽവേ സൂപ്രണ്ട് പ്രശസ്തി പത്രം വീണയ്ക്ക് കൈമാറിയത് .