കൊട്ടാരക്കര:
കൊട്ടാരക്കര നഗരസഭ മഴക്കാല ശുചീകരണം മെഗാ ഡ്രൈവ് കെഎസ്ആർടിസി സ്റ്റാൻഡിൽ കൊട്ടാരക്കരയുടെ എംഎൽഎ കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ അനിത ഗോപകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ. സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മാരായ എസ് ആർ രമേശ്, ഡി രാമകൃഷ്ണപിള്ള, ഷീല, രജിത, സരോജ കാർത്തികേയൻ, കൗൺസിലർമാരായ കൃഷ്ണൻകുട്ടി നായർ, കെജി അലക്സ്, വി ഫിലിപ്പ്, കെ ജി റോയി, ഗിരീഷ് മംഗലത്ത്, മിനി, പ്രസന്ന അനിൽ, സിന്ധു ഹരികുമാർ, മായ സുരേഷ് എന്നിവർ സംസാരിച്ചു. റെയിൽവേ സ്റ്റേഷൻ മുതൽ കൊട്ടാരക്കര എസ് സിറെയിൽവേ സ്റ്റേഷൻ മുതൽ കൊട്ടാരക്കര എസ് ജി കോളേജ് വരെ 10 ക്ലസ്റ്റർ ആയി തിരിച്ച് നഗരസഭ കൗൺസിലർമാർ നഗരസഭാ ജീവനക്കാർ വ്യാപാരി വ്യവസായി അംഗങ്ങൾ ഹരിത കർമ്മ സേന അംഗങ്ങൾ കുടുംബശ്രീ പ്രവർത്തകർ എൻഎസ്എസ് വളണ്ടിയേഴ്സ് ആരോഗ്യപ്രവർത്തകർ ആശാവർക്കർമാർ റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ വിദ്യാർത്ഥികൾ സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് മെഗാ ഡ്രൈവ് ക്ലീനിങ് നടന്നത്. ഇത് കൂടാതെ വാർഡുകളിൽ പ്രത്യേക ശുചീകരണ പ്രവർത്തനങ്ങളും നടന്നുവരുന്നു തുടർന്ന് മൂന്നു മാസത്തിൽ ഒരിക്കൽ ഇതുപോലെ മെഗാ ഡ്രൈവ് സംഘടിപ്പിക്കും എന്നും നഗരസഭ ചെയർപേഴ്സൺ അറിയിച്ചു.