ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ് കോട്ടാത്തല ശ്രീകുമാറിന്

അന്താരാഷ്ട്ര തലത്തിലുള്ള പ്രോജക്ട് ഇൻഡിവുഡ് പദ്ധതിയുടെ ഭാഗമായി ഏർപ്പെടുത്തിയ ഇൻഡിവുഡ് മീഡിയ എക്സലൻസ് അവാർഡ് കേരള കൗമുദി കൊല്ലം ബ്യൂറോ റിപ്പോർട്ടർ കോട്ടാത്തല ശ്രീകുമാറിന് ലഭിച്ചു. തിരുവനന്തപുരം ഏരീസ് പ്ലക്സ് തീയേറ്ററിൽ നടന്ന ചടങ്ങിൽ ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനും ചലച്ചിത്ര സംവിധായകനുമായ സർ സോഹൻ റോയ് പുരസ്‌കാരം സമർപ്പിച്ചു. ഫ്ലവേഴ്സ്, 24 ചാനൽ ഉടമയും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ശ്രീകണ്ഠൻ നായർ അടക്കം പ്രമുഖ മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാര സമർപ്പണം