കൊട്ടാരക്കര നഗരസഭ ഐസ് മൂക്ക് വാർഡിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു

കൊട്ടാരക്കര നഗരസഭ ഐസുമുക്ക് വാർഡിന്റെ നേതൃത്വത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് തട്ടത്ത് ജംഗ്ഷനിൽ വച്ച് ഐസ് മുക്ക് വാർഡിലെയും  മറ്റു വാർഡുകളിലെയും  ഏകദേശം 300 ഓളം വീട്ടുകാർക്ക് വിവിധ ഇനത്തിലുള്ള ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യുകയുണ്ടായി വാർഡ് കൗൺസിലർ ശ്രീ കെ ജി റോയിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കടലാവിള വാർഡ് കൗൺസിലർ ശ്രീ തോമസ് മാത്യു കൊട്ടാരക്കര യൂണിയൻ ബാലജനസഖ്യം പ്രസിഡണ്ട് കുമാരി നേഹ സാറ നെൽസൺ  ആദ്യ തൈ നൽകി ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിക്ക് വേണ്ട പ്രോത്സാഹനം തന്ന എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു പ്രത്യേകിച്ച് ശ്രീ ബൈജു ചരുവിള ശ്രീ അലക്സ് പി ബേബിപാറവിള ശ്രീ ജെയിംസ് ഉപ്പൂട്ടിൽ എന്നിവരോടുള്ള നന്ദി പ്രത്യേകം അറിയിക്കുന്നു