ക്രമവിരുദ്ധമായി പൊലീസുദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി. വടകര റൂറലിൽ സ്ഥലംമാറ്റപ്പെട്ട അഞ്ചുപേർ നൽകിയ ഹർജി പരിഗണിച്ച അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ജൂലൈ ആറുവരെ സ്ഥലംമാറ്റം സ്റ്റേ ചെയ്‌തു. ഹർജിയിൽ ആറിനകം മറുപടി നൽകണമെന്ന് റൂറൽ പൊലീസ് മേധാവിയോട് ട്രിബ്യൂണൽ ആവശ്യപ്പെട്ടു. സ്ഥലംമാറ്റപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരിൽ ജോലി ചെയ്‌തിടങ്ങളിൽനിന്ന് വിടുതൽ ചെയ്യരുതെന്നും ഉത്തരവിലുണ്ട്.
ഭരണമാറ്റമുണ്ടായതിന് പിന്നാലെയാണ് യുഡിഎഫ് അനുകൂല പൊലീസ് അസോസിയേഷൻ നേതാക്കൾ സ്ഥലംമാറ്റ പട്ടിക തയ്യാറാക്കിയത്. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ സ്ഥലംമാറ്റം അനുവദിക്കാതിരുന്ന ജില്ലാ പൊലീസ് മേധാവിയെ ആദ്യം സ്ഥലംമാറ്റം. പകരമെത്തിയയാളെ ഉപയോഗിച്ചാണ് അനധികൃത പട്ടിക പ്രകാരം ഉത്തരവിറക്കിയത്. മൂന്ന് ഉത്തരവുകളിലായി 60 പേരെയാണ് സ്ഥലംമാറ്റിയത്.
VarthaMalayalam
Facebook /Instagram /youtube /website
#keralapolice #NewsUpdate #VarthaMalayalam