കൊട്ടാരക്കര ഗവ. വി എച്ച് എസ് ഇ സ്കൂൾ പ്രവേശനോത്സവം
വോയേജ് 2026 സംഘടിപ്പിച്ചു.
ഗവ : വി എച്ച് എസ് എസ് കൊട്ടാരക്കര, കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ ഹയർസെക്കന്ററി (വൊക്കേഷണൽ )വിദ്യാർത്ഥികൾക്കായി പ്രവേശനോത്സവം വോയേജ് 2026 സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ ലിനുകുമാറിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ചടങ്ങ് നഗരസഭ ചെയർപേഴ്സൺ ശ്രീമതി അനിതഗോപകുമാർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ശ്രീ : ഷൈജിത്ത്. ബി. റ്റി (പ്രിൻസിപ്പൽ, ഗവ : വി. എച്ച്. എസ്. എസ് )സ്വാഗതം ആശംസിച്ചു. പ്രസ്തുത ചടങ്ങിൽ ശ്രീമതി : സരോജ കാർത്തികേയൻ, ശ്രീ : റോഷൻ, ശ്രീമതി : ജ്യോതി മറിയം ജോൺ, ശ്രീമതി : ബിന്ദു (എച്ച്. എം, ഹൈസ്കൂൾ വിഭാഗം ) സജി ചേരൂർ എന്നിവർ പ്രസംഗിച്ചു. വിവിധ കോഴ്സുകളെ അധ്യാപകർ പരിചയപ്പെടുത്തി, 2026 - 27 അദ്ധ്യയനവർഷം VHSE കോഴ്സുകൾ , ബയോളജി - സയൻസ് - ഓർഗാനിക് ഗ്രോവർ ( ORG )അഗ്രികൾച്ചർ
ബയോളജി - സയൻസ് - ബയോ മെഡിക്കൽ - എക്യൂ - അസി.(MEA)-പാരാമെഡിക്കൽ പുതിയ കോഴ്സ് ).
കണക്ക് - സയൻസ് - വെബ് - ഡെവലപ്പർ (WDE)കമ്പ്യൂട്ടർ സയൻസ്
തൊഴിൽ നൈപുണ്യ കോഴ്സുകൾ, സ്കിൽ ടു വെഞ്ചർ HD പ്രിന്റ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു സംസ്ഥാനത്ത് ആദ്യമാണ് ഇത്