വിയറ്റ്നാമിലെ ബോട്ടപകടത്തിൽ രണ്ട് മലയാളികൾ മരണപ്പെട്ടു

വിയറ്റ്നാമിലെ ഫൂ ക്വോക്ക് ദ്വീപിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ ദരുണമായ അപകടത്തിൽ 15 ഇന്ത്യൻ സഞ്ചാരികൾ മരണപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ കൊട്ടാരക്കര സ്വദേശികളായ രണ്ട് മലയാളികളും  ഉൾപ്പെടുന്നുവെന്ന സങ്കടകരമായ വാർത്തയാണ് പുറത്തുവരുന്നത്. കൊട്ടാരക്കര വിക്ടറി ഗ്രൂപ്പ് & കൊട്ടാരക്കര കിച്ചൻ ഉടമയുമായ എ വി തോമസും ഭാര്യ ലൗലി തോമസും ആണ് മരണമടഞ്ഞ മലയാളിക്ക് മോശം കാലാവസ്ഥയെ തുടർന്ന്  ശക്തമായ തിരമാലകളിൽപ്പെട്ട് ബോട്ട് തലകീഴായി മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ട മറ്റുള്ളവർക്കായി വിയറ്റ്നാം ഭരണകൂടവും ഇന്ത്യൻ എംബസിയും സംയുക്തമായി അതിവേഗ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു വരുന്നു. ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ഈ അപ്രതീക്ഷിത ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട പ്രിയപ്പെട്ടവർക്ക് ആദരാഞ്ജലികൾ.