കമ്യൂൺ: വർക്ക് നിയർ ഹോം കൊട്ടാരക്കരയിൽ

കമ്യൂൺ: വർക്ക് നിയർ ഹോം

കെ-ഡിസ്കിന്റെ കീഴിൽ കൊട്ടാരക്കരയിൽ ആരംഭിച്ച ഒരു നൂതന കോ-വർക്കിംഗ് സ്പേസ് ആണ് 'ദി കമ്യൂൺ'. സ്വന്തം നാടിനടുത്തു തന്നെ മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ ജോലി ചെയ്യാൻ പ്രൊഫഷണലുകളെയും കമ്പനികളെയും സഹായിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.  

വേഗതയേറിയ ഇന്റർനെറ്റ് സൗകര്യവും തടസ്സമില്ലാത്ത വൈദ്യുതിയും (പവർ ബാക്കപ്പ്) ഇവിടെ ലഭ്യമാണ്.  മുഴുവനായും എയർ കണ്ടീഷൻ ചെയ്ത സുരക്ഷിതമായ വർക്ക്സ്പേസുകൾ.  നിങ്ങളുടെ ആവശ്യാനുസരണം തിരഞ്ഞെടുക്കാൻ ഫ്ലെക്സി സീറ്റുകൾ (ഹോട്ട് ഡെസ്കുകൾ), പ്രൈവറ്റ് ക്യാബിനുകൾ, മീറ്റിംഗുകൾക്കായുള്ള കോൺഫറൻസ് റൂം എന്നിവ ലഭ്യമാണ്.  ദീർഘകാല കരാറുകളോ വലിയ മുൻകൂർ നിക്ഷേപങ്ങളോ ഇല്ലാതെ തന്നെ ഒരു ഓഫീസ് ആരംഭിക്കാൻ ഈ സംവിധാനം സഹായിക്കുന്നു.
 ഫ്രീലാൻസർമാർ, ഐടി കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, റിമോട്ട് ആയി ജോലി ചെയ്യുന്നവർ എന്നിവർക്കെല്ലാം 'ദി കമ്യൂൺ' വളരെ ഉപകാരപ്രദമാണ്.  

സ്ഥലം:BSNL മെയിൻ ഓഫീസ് കോമ്പൗണ്ട്, ചെന്തറ, കൊട്ടാരക്കര.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 0474 245 0425.

മറ്റുള്ളവരുടെ അറിവിലേക്കായി ദയവായി ഷെയര് ചെയ്യുക