കെ . എസ്. എഫ്. ഇ - വനിതാ ജീവനക്കാരുടെ പ്രതിഷേധ മാർച്ച്



വനിത ജീവനക്കാരെ അപമാനിച്ചുകൊണ്ട് കെ എസ് എഫ് ഇ യിലെ  കോൺഗ്രസ് അനുകൂല സംഘടനയായ FEEA  മാനേജിങ്ങ് ഡയറക്ടർക്ക് നൽകിയ കത്ത് പിൻവലിച്ചു കൊണ്ട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കെ. എസ്. എഫ്.  ഇ. സ്റ്റാഫ് അസോസിയേഷൻ (CITU) കൊല്ലം ജില്ലാ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ KSFE കൊല്ലം റൂറൽ മേഖലാ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധ മാർച്ച് മഹിളാ അസോസിയേഷൻ കൊട്ടാരക്കര ഏരിയ സെക്രട്ടറിയും നഗരസഭ ചെയർപേഴ്സണുമായ സഖാവ് അനിത ഗോപകുമാർ    ഉദ്ഘാടനം ചെയ്തു.  കെ എസ് എഫ് ഇ  യിൽ മഹാഭൂരിപക്ഷം    വനിതാ ജീവനക്കാരാണെന്നിരിക്കെ , വനിതാ  ജീവനക്കാരുടെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കുന്ന നിലപാട്  മാനേജ്മെന്റ് സ്വീകരിക്കണമെന്നും അനീതിക്കെതിരെ  പ്രതികരിക്കുന്നവരെ ചട്ടങ്ങൾക്ക് വിരുദ്ധമായി  ദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റി ദ്രോഹിക്കുന്ന നടപടിയിൽ നിന്നും മാനേജ്മെൻറ്  പിന്തിരിയണമെന്നും  ആവശ്യപ്പെട്ടു.
കെ എസ് എഫ് ഇ. സ്റ്റാഫ്‌ അസോസിയേഷൻ കൊല്ലം ജില്ലാ  ട്രഷറർ സഖാവ് രഹന ആർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് അസ്സോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി സഖാവ് നീതുപ്രകാശ് സ്വാഗതം ആശംസിച്ചു ,ഓഫീസേഴ്സ് യുണിയൻ കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്‌   സ: ഷീജ E S അഭിവാദ്യം ചെയ്‌തു സംസാരിച്ചു.വനിതാ സബ്കമ്മിറ്റി കൊട്ടാരക്കര മേഖല കൺവീനർ സ. അനീന R V നന്ദി രേഖപ്പെടുത്തി തുടർന്ന് FEEA  ജനറൽ സെക്രട്ടറി മാനേജിങ്ങ് ഡയറക്ടർക്ക് നൽകിയ കത്തിന്റെ പകർപ്പ് കത്തിച്ചു .