DYFI സ്റ്റേറ്റ് സമ്മേളനം ലോഗോ പ്രകാശനം

2026 ആഗസ്റ്റ് 19 മുതൽ 22 വരെ തൃശ്ശൂരിൽ നടക്കുന്ന 
ഡിവൈഎഫ്ഐ 16-ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം നടന്നു. മഞ്ഞുമ്മൽ ബോയ്സ്, ബാലൻ, ജാനേ മൻ എന്നീ ഹിറ്റ് സിനിമകളുടെ സംവിധായകൻ ചിദംബരം, അന്താരാഷ്ട്ര ഫുട്ബോൾ താരം സി കെ വിനീതിനു നൽകി ലോഗോ പ്രകാശനം നിർവഹിച്ചു.

കാസർകോട് കൊടക്കാട് സ്വദേശിയും പ്ലസ് വൺ വിദ്യാർത്ഥിയുമായ മുഹമ്മദ്‌ സിനാൻ ആണ് ലോഗോ രൂപകല്പന ചെയ്തത്.

പ്രകാശന ചടങ്ങിൽ ഡിവൈഎഫ്ഐ  സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്, സംസ്ഥാന സമ്മേളന സ്വാഗതസംഘം ട്രെഷറർ കെ കെ രാമചന്ദ്രൻ എം എൽ എ, ജനറൽ കൺവീനർ കെ എസ് റോസ്സൽ രാജ്, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ ചിന്ത ജെറോം, എം വിജിൻ എം എൽ എ, ഗ്രീഷ്മ അജയഘോഷ്,
തൃശൂർ ജില്ലാ പ്രസിഡന്റ്‌ പി എച്ച് നിയാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുകന്യ ബൈജു, ആർ എൽ ശ്രീലാൽ, ഡോ ഫസീല തരകത്ത് എന്നിവർ പങ്കെടുത്തു.
#dyfikerala #dyfistateconference #VarthaMalayalam