മഴക്കെടുതി എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു

സംസ്ഥാനത്ത് കനത്ത മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടർന്നുണ്ടാകുന്ന കാർഷിക വിളനാശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി കൃഷി വകുപ്പ് എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു.
മഴക്കെടുതി മൂലമുണ്ടാകുന്ന കൃഷിനാശം സംബന്ധിച്ച വിവരങ്ങൾ കർഷകർക്ക്  ജില്ലകളിലെ കൺട്രോൾ റൂമുകളിൽ അറിയിക്കാം. കൃഷിനാശത്തിന് ധനസഹായം ലഭിക്കുന്നതിനായി കൃഷി വകുപ്പിന്റെ  www.aims.kerala.gov.in  പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

കൺട്രോൾ റൂം നമ്പറുകൾ 

▶️തിരുവനന്തപുരം: 9383470086, 9383470700
▶️കൊല്ലം: 9383470318, 9383470770 
▶️പത്തനംതിട്ട: 9383470499, 9383470900
▶️ആലപ്പുഴ: 9383470561, 9383471108
▶️കോട്ടയം: 9383470704, 9383471300 
▶️എറണാകുളം: 9383471150, 9383471500 
▶️ഇടുക്കി: 9383470821, 9383471400
▶️തൃശ്ശൂർ: 9383473242, 9383471600 
▶️പാലക്കാട്: 9383471457, 9383471700 
▶️മലപ്പുറം: 9383471618, 9383471800 
▶️കോഴിക്കോട്: 9383471779, 9383471900 
▶️വയനാട്: 9383471912, 9383472442
▶️കണ്ണൂർ: 9383472028, 9383472300,
▶️കാസർഗോഡ്: 9383471961, 9383472400