*ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി*
സ്കൂൾ കുട്ടികളിലെ വായാനാ ശീലവും, പൊതുവിജ്ഞാവും വളർത്തുന്നതിന് വേണ്ടി കൊട്ടാരക്കര റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ഗവ. യൂ. പി സ്കൂളിൽ 'ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി'ക്ക് ഇന്ന് (10/08/2026) തുടക്കം കുറിച്ചു. ദിവസേന 5 ദേശാഭിമാനി പത്രങ്ങൾ ഒരു വർഷത്തേക്കാണ് സ്പോൺസർ ചെയ്തിരിക്കുന്നത്. ക്ലബ് പ്രസിഡന്റ് ആയുഷ്. ജെ. പ്രതാപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റോട്ടറി ക്ലബ് ട്രെയിനർ ശ്രീ. ആർ. ശിവകുമാർ, മുൻ. മുനിസിപ്പൽ ചെയർമാൻ ശ്രീ. എസ്. ആർ രമേശ് എന്നിവർ പത്രങ്ങൾ സ്കൂൾ കുട്ടികൾക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. റോട്ടറി ക്ലബ് സെക്രട്ടറി ശ്രീ. അശ്വിനി കുമാർ, ഹെഡ്മിസ്ട്രസ് ശ്രീമതി. മഞ്ജു, കൗൺസിലർ ശ്യാമ റോഷൻ , പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി വേണു, രവീന്ദ്രൻ പിള്ള , പി.ടി.എ പ്രസിഡന്റ്, അധ്യാപകർ, മുനിസിപ്പൽ ഓഫീസർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
This initiative comes under Service Project - SHIKSHANAM (Basic Education & Literacy).