കൊട്ടാരക്കര നഗരസഭ ഓണത്തിന് ഒരുപിടി പൂവ് ജഡു മല്ലി വിളവെടുപ്പ്.
കൊട്ടാരക്കര നഗരസഭയും കൃഷിഭവനുമായി ചേർന്ന് കഴിഞ്ഞ ജൂൺ മാസം നഗരസഭയിലെ 18ആം വാർഡ് ഇറ്റിസിയിൽ ഓണത്തിനായി ഒരുക്കിയ ജഡു മല്ലി പൂവിന്റെ വിളവെടുപ്പ് മഹോൽസവം എംഎൽഎ ശ്രീ കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ 18-ാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികളാണ് ഈ ജഡു മല്ലി കൃഷി ചെയ്തത് . 100 % വിജയമായിരുന്നു ഈ ജഡുമല്ലി കൃഷി എന്നും മാർക്കറ്റ് വിലയിൽ നിന്ന് വളരെ താഴ്ന്ന വിലയ്ക് നമ്മുടെ വീട്ടിലേക്ക് പൂക്കൾ ഇവിടെ നിന്ന് വാങ്ങാം എന്നും അടുത്ത വർഷം നഗരസഭയിലെ എല്ലാ വാർഡുകളിലും ജഡു മല്ലി കൃഷി വ്യാപിപ്പിക്കുമെന്നും ചെയർപേഴ്സൺ അനിത ഗോപകുമാർ പറഞ്ഞു. .ചടങ്ങിൽ നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ സരോജ കാർത്തികേയൻ, രജിത ആർ, ഷീല എസ് , കൗൺസിലർമാരായ മുകേഷ്, രാജേഷ് എസ് , ശ്യാമറോഷൻ , ആൻസി മോൾ , പ്രസന്ന ശ്രീഭദ്ര, മിനി എൽ , തോമസ് പി മാത്യു, കൃഷി ഓഫിസർ റജീല ബീവി, പൊതുപ്രവർത്തകർ സി മുകേഷ്, ഗോപകുമാർ , ജോൺ ബെൻസിലിഎന്നിവർ സംസാരിച്ചു.