ഓണക്കാലത്ത് ബെവ്കോ റെക്കോർഡ് വില്പന

ഓണക്കാലത്ത് ബെവ്‌കോയുടെ മദ്യവിൽപനയിൽ വൻ വർധന. എട്ട് ദിവസത്തിനിടെ 771.29 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 694.96 കോടി രൂപയുടെ വിൽപനയുമായി താരതമ്യം ചെയ്യുമ്പോൾ 77 കോടിയിലധികം വർധനയാണ് ഇത്തവണ ഉണ്ടായത്. ഉത്രാട ദിനത്തിൽ മാത്രം 126.31 കോടി രൂപയുടെ മദ്യം വിറ്റഴിച്ചതും റെക്കോർഡായി.
 #Onam2026  #KeralaBevco #LiquorSales  #OnamCelebration #VarthaMalayalam