എല്ലാ ക്ഷേമ പെൻഷനുകളും ബാങ്ക് അക്കൗണ്ടുകളിലേക്ക് പുതിയ സർക്കാർ ഉത്തരവ്

എല്ലാ ക്ഷേമ പെൻഷനുകളും ബാങ്ക് അക്കൗണ്ടുകളിലേക്ക്

പൂർണമായും കിടപ്പുരോഗികളായ ഗുണഭോക്താക്കൾക്ക്  ഒഴികെ മറ്റെല്ലാ  സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കും പെൻഷൻ ഇനി  ബാങ്ക് അക്കൗണ്ടുകളിലേക്ക്. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ  (DBT) സംവിധാനത്തിലൂടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ നൽകുന്നതിന്  സർക്കാർ ഉത്തരവായി. 

 നിലവിൽ സഹകരണ സംഘങ്ങൾ മുഖേന വീടുകളിലെത്തി പെൻഷൻ വിതരണം ചെയ്യുന്ന രീതിയാണുള്ളത്. വിതരണം ചെയ്യാതെ ശേഷിക്കുന്ന തുകകൾ സമയബന്ധിതമായി തിരിച്ചടയ്ക്കുന്നതിലെ കാലതാമസം, സേവന പോർട്ടലിലെ രേഖപ്പെടുത്തലുകളിലെ പൊരുത്തക്കേടുകൾ, അർഹതയില്ലാത്തവർക്കോ ഒരേ വ്യക്തിക്ക് ഒന്നിലധികം തവണയോ പെൻഷൻ ലഭിക്കുന്ന സാഹചര്യം എന്നിവ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കേന്ദ്ര സർക്കാരിന്റെ ഡിബിടി നിർദേശങ്ങൾ പൂർണമായി പാലിക്കാത്തത് മൂലം കേന്ദ്ര ധന സഹായമടക്കം നഷ്ടപെടുന്ന  സാഹചര്യം ഒഴിവാക്കാനാണ് നടപടി.