സി പി ഐയുടെ പ്രമുഖനായ നേതാവും കൊല്ലം ജില്ലയിലെയും കൊട്ടാരക്കര മേഖലയിലെയും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ നിറഞ്ഞുനിന്ന ജനകീയ പൊതുപ്രവർത്തകനുമായ സഖാവ് മന്മഥൻ നായരുടെ നിര്യണത്തിൽ എം എൽ എ ശ്രീ കെ എൻ ബാലഗോപാൽ അനുശോചനം രേഖപ്പെടുത്തി.
തികച്ചും അപ്രതീക്ഷിതമായിരുന്നു സഖാവിന്റെ വിയോഗമാണെന്നും നാല് ദിവസം മുൻപ് വരെ എൽഡിഎഫിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില പെട്ടെന്ന് മോശമാവുകയായിരുന്നുവെന്നും . സിപിഐയുടെ സംസ്ഥാന കൗൺസിൽ അംഗമായിരുന്ന മന്മഥൻ നായർ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കൊട്ടാരക്കര എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പ്രസിഡണ്ടായിരുന്നുവെന്നും . തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം ഏറ്റവും മികച്ച നിലയിൽ നേതൃത്വം നൽകിയെന്നും . ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അടിയുറച്ച മൂല്യങ്ങളും ആദർശവും അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ചിരുന്നുവെന്നും.
മന്മഥൻ നായരുമായി സുദീർഘമായ കാലത്തെ ആത്മ ബന്ധമാണുണ്ടായിരുന്നതെന്നും കൊട്ടാരക്കര നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച രണ്ടു തെരഞ്ഞെടുപ്പുകളിലും അദ്ദേഹം നിർണായകമായ പങ്കു വഹിച്ചുവെന്നും വിലയേറിയ പല നിർദ്ദേശങ്ങളും ഉപദേശങ്ങളും അദ്ദേഹം നൽകിയിട്ടുണ്ടെന്നും . സൗമ്യനും എന്നാൽ സംഘടനാ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത പ്രകൃതക്കാരനുമായ സഖാവ് മന്മഥൻ നായരുടെ വിയോഗം സംസ്ഥാനത്തെ ഇടതുപക്ഷ പ്രസ്ഥാനത്തിനും കൊല്ലം ജില്ലയിലെയും വിശിഷ്യാ, കൊട്ടാരക്കരയിലെയിലെയും പൊതുപ്രവർത്തന രംഗത്തിനും കനത്ത നഷ്ടമാണെന്നും എം എൽ എ പറഞ്ഞു.
സഖാവ് മന്മഥൻ നായരുടെ ഭൗതികശരീരം വൈകിട്ട് 7 മണിക്ക് നെടുവത്തൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.