കൊട്ടാരക്കര സാഹിത്യോത്സവം ഒക്ടോബർ 3, 4 ന്.
സംസ്ഥാന സാംസ്ക്കാരിക വകുപ്പിന്റെയും കൊട്ടാരക്കര നഗരസഭയുടേയുടേയും ഭാമിനി കൾച്ചറൽ സൊസൈറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ഒക്ടോബർ 3, 4 തീയതികളിൽ വിപുലമായ സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനു സമീപമുള്ള അനോര ഹെറിറ്റേജിൽ വച്ചു നടക്കുന്ന സാഹിത്യോത്സവം ഒക്ടോബർ 3 രാവിലെ 10 ന് മുൻ ധനകാര്യ വകുപ്പുമന്ത്രി ശ്രീ.കെ.എൻ. ബാലഗോപാൽ സമ്മേളന ഉദ്ഘാടനവും ക്യാമ്പ് ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരി ശ്രീമതി.കെ.ആർ.മീരയും നിർവ്വഹിക്കും. നഗരസഭാ ചെയർ പേഴ്സൺ അനിത ഗോപകുമാർ അധ്യക്ഷത വഹിക്കുംകവി കുരീപ്പുഴ ശ്രീകുമാർ , സംഗീതജ്ഞൻ വി.ടി.മുരളി എന്നിവരാണ് ക്യാമ്പ് ഡയറക്ടർമാർ.
തുടർന്ന് 2 ദിവസം നടക്കുന്ന വിവിധ സെഷനുകൾക്കു കഥ - കെ.ആർ.മീര, വി.ആർ. സുധീഷ്,. ഡോ.കെ.പി.സെൽവമണി ,സിനിമ - ഉണ്ണി കെ.ആർ, രഞ്ചി ലാൽ ദാമോദരൻ, കവിത - സജയ് കെ.വി , ഡോ. പത്മനാഭൻ കാവുമ്പായി , കണിമോൾ ,അരുൺ കുമാർ അന്നൂർ. നാടൻ പാട്ട് - ഡോ.സി.ജെ. കുട്ടപ്പൻ, ഡോ. പ്രശാന്ത് കൃഷ്ണ, ജയചന്ദ്രൻ കടമ്പനാട്. നാടകം - ഡോ. രാജാവാര്യർ ,സന്ധ്യാ രാജേന്ദ്രൻ, ജെ.ശൈലജ, പല്ലിശ്ശേരി . ബാലസാഹിത്യം - ഡോ.കെ.ശ്രീകുമാർ , പ്രദീപ് കണ്ണങ്കോട്, ആശ്രാമം സന്തോഷ്. തുടങ്ങിയവർ നയിക്കുന്നു. പുതു തലമുറയുമായുള്ള തുറന്ന ചർച്ച അഡ്വ.പ്രദീപ് ചെല്ലപ്പൻ നയിക്കും.
സാഹിത്യോത്സവത്തിന്റെ ഭാഗമായി ലളിതാംബികാ അന്തർജനത്തിന്റെ വിഖ്യാത നോവൽ അഗ്നിസാക്ഷി യുടെ അമ്പതാം വാർഷികാചരണത്തിൽ വി.ആർ.സുധീഷ്, ഡോ.മുഹമ്മദ് കബീർ, ഡോ. നിത്യ പി വിശ്വം തുടങ്ങിയവരും
ഗായിക എസ്.ജാനകിയുടെ അനുസ്മരണ പരിപാടിയിൽ വി.ടി.മുരളി, ഗായിക ലതിക ടീച്ചർ, തോമസ് ജോർജ്ജ് എന്നിവരും പങ്കെടുക്കും
ഒക്ടോബർ 4 വൈകിട്ട് 5 .30 നു നടക്കുന്ന ക്യാമ്പ് സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. കലാ-സാംസ്കാരിക മേഖലയിലെ പ്രമുഖരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.ആർ. ലതാദേവി ആദരിക്കും. നഗരസഭാ വൈസ് ചെയർമാൻ എ.ഷാജു അധ്യക്ഷത വഹിക്കും. ഡോ.പി.കെ ഗോപൻ മുഖ്യപ്രഭാഷണവും ഡോ.സി.ഉണ്ണികൃഷ്ണൻ സർട്ടിഫിക്കറ്റ് വിതരണവും നടത്തും
പ്രമുഖ കവികൾ പങ്കെടുക്കുന്ന കവിയരങ്ങ്, അഗ്നി സാക്ഷി ചലച്ചിത്ര പ്രദർശനം, വി.ടി. മുരളിയും കുരീപ്പുഴ ശ്രീകുമാറും ആനയടി പ്രസാദും അവതരിപ്പിക്കുന്ന സംഗീത സല്ലാപം തുടങ്ങിയ വിവിധ പരിപാടികളും കൊട്ടാരക്കര സാഹിത്യോത്സവത്തിന്റെ ഭാഗമായി ഉണ്ട്.
നഗരസഭാധ്യക്ഷ അനിത ഗോപകുമാർ ചെയർ പേഴ്സനുo ആനയടി പ്രസാദ് ജനറൽ കൺവീനറുമായ കൊട്ടാരക്കര സാഹിത്യോത്സവത്തിന്റെ സംഘാടക സമിതിയുടെ വിവിധ സബ് കമ്മിറ്റി ൾക്ക് നഗരസഭാ കൗൺസിലർ മാരായ .എസ്.ആർ.രമേശ്, ഡി. രാമകൃഷ്ണപിള്ള ,സരോജ കാർത്തികേയൻ, ഷീല എസ് , രജിത ആർ എന്നിവർ നേതൃത്വം നൽകുന്നു. എസ്.ഗോപകുമാർ, കോട്ടാത്തല ശ്രീകുമാർ, ഡോ.പി.എൻ. ഗംഗാധരൻ നായർ , ആർ.റോഷൻ , മടന്ത കോട് രാധാകൃഷ്ണൻ എന്നിവരാണ് സബ് കമ്മിറ്റി കൺവീനർമാർ.