കൊട്ടാരക്കര സാഹിത്യോത്സവം 2026 ലോഗോ പ്രകാശനം ചെയ്തു

കൊട്ടാരക്കര സാഹിത്യോത്സവം: ലോഗോ പ്രകാശനം ചെയ്തു

കൊട്ടാരക്കര: സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ കൊട്ടാരക്കര നഗരസഭയും ഭാമിനി കൾച്ചറൽ സൊസൈറ്റിയും ചേ‌ർന്ന് ഒക്ടോബർ 3,4 തീയതികളിൽ സംഘടിപ്പിക്കുന്ന കൊട്ടാരക്കര സാഹിത്യോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കെ.എൻ.ബാലഗോപാൽ എം.എൽ.എ ലോഗോ പ്രകാശനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ എ.ഷാജു, ജനറൽ കൺവീനർ ആനയടി പ്രസാദ്, കൗൺസിലർ കൃഷ്ണൻകുട്ടി നായർ, ഡോ.ജി.ഗംഗാധരൻ നായർ, കോട്ടാത്തല ശ്രീകുമാർ, ബിനു കൊട്ടാരക്കര, ഷക്കീല അസീസ്, അജീഷ് കൃഷ്ണ എന്നിവർ സംസാരിച്ചു. ചിത്രകാരൻ ബിനു കൊട്ടാരക്കരയാണ് ലോഗോ തയ്യാറാക്കിയത്. സാഹിത്യോത്സവത്തിന്റെ ഭാഗമായി സെമിനാറുകൾക്കും മത്സരങ്ങൾക്കും 16ന് തുടക്കംകുറിക്കും. സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും അടുത്തയാഴ്ച നടക്കും.