ഇന്ദിര റെയ്ഡിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണം
റിപ്പോർട്ടർ ടിവിയുടെ ഓഫീസിൽ കടന്നു കയറി അതിക്രമം കാണിക്കുകയും മാധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചു വാങ്ങുകയും ചെയ്ത് ചാനലിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയ നടപടി കുപ്രസിദ്ധമായ അടിയന്തരാവസ്ഥ കാലത്തെ ഓർമ്മപ്പെടുത്തുന്നതാണ്. മാധ്യമപ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കും നേരെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥ കാലത്ത് നടത്തിയ തരം നടപടികളാണ് വി ഡി സതീശൻ കേരളത്തിൽ നടപ്പിലാക്കുന്നത്.
തങ്ങളുടെ അഴിമതിക്കും ഭരണ പരാജയത്തിനും എതിരെ വാർത്ത കൊടുക്കുന്ന മാധ്യമങ്ങളെ റെയ്ഡ് നടത്തിയും ഭീഷണിപ്പെടുത്തിയും നിശബ്ദമാക്കാമെന്ന ഇന്ദിരാ മോഡൽ കേരളത്തിൽ അനുവദിക്കാൻ കഴിയില്ല. ഒരു മാധ്യമ സ്ഥാപനത്തിന്റെ ന്യൂസ് റൂമിൽ കയറി കാട്ടിയ ഈ അതിക്രമത്തെ അതിശക്തമായി അപലപിക്കുന്നു. മുഖ്യമന്ത്രിയുടെ ഭീരുത്വമാണ് ഇതിലൂടെ വെളിവായിരിക്കുന്നത്. വിമർശനങ്ങളെ എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ ഭയക്കുന്നത്? കേരളമൊട്ടാകെ ഈ നെറികേടിനെതിരെ പ്രതിഷേധം ഉയർന്നു വരണം കെ എൻ ബാലഗോപാൽ എം എൽ എ