കൊട്ടാരക്കര നഗരസഭ പരിധിയിൽ ബാനറുകളും ഫ്ലെക്സുകളും സ്ഥാപിക്കുന്നതിന് കർശന നിരോധനം;
കൊട്ടാരക്കര നഗരസഭ പരിധിയിൽ ബാനറുകളും പ്ലെക്സുകളും സ്ഥാപിക്കുന്നതിന് കർശന നിരോധനവും
പിഴയും എഫ്.ഐ.ആറും ചുമത്തും
കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭ പരിധിയിൽ പൊതുസ്ഥലങ്ങളിലും മറ്റ് പ്രധാന ഇടങ്ങളിലും അനധികൃതമായി ബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നതിന് പൂർണ്ണമായ നിരോധനം ഏർപ്പെടുത്തി നഗരസഭ സെക്രട്ടറി അറിയിച്ചു.
നഗരത്തിന്റെ സൗന്ദര്യവും സുരക്ഷയും മുൻനിർത്തിയാണ് ഈ നടപടി. പൊതുസ്ഥലങ്ങൾ, റോഡുകൾ, നടപ്പാതകൾ, കൈവരികൾ, സെന്റർ മീഡിയനുകൾ, ട്രാഫിക് ഐലന്റുകൾ എന്നിവടങ്ങളിൽ ബാനറുകൾ, ഫ്ലെക്സ് ബോർഡുകൾ, കൊടിതോരണങ്ങൾ, പോസ്റ്ററുകൾ എന്നിവ സ്ഥാപിക്കുന്നത് പൂർണ്ണമായി നിരോധിച്ചിരിക്കുന്നു.
പ്രധാന വിവരങ്ങൾ:
കനത്ത പിഴ: അനധികൃതമായി സ്ഥാപിക്കുന്ന ഓരോ ബോർഡിനും 5,000 രൂപ വീതം പിഴ ഈടാക്കുന്നതാണ്.
നിയമനടപടികളും എഫ്.ഐ.ആറും: ബോർഡുകൾ നീക്കം ചെയ്യുന്നതിനുള്ള ചെലവുകൾ കുറ്റക്കാരിൽ നിന്ന് ഈടാക്കുന്നതോടൊപ്പം, ഇവർക്കെതിരെ പൊലീസിൽ എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതാണ്.
നമ്മുടെ നഗരസഭയെ സുരക്ഷിതവും മനോഹരവുമാക്കാൻ ഏവരുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു
സെക്രട്ടറി
കൊട്ടാരക്കര നഗരസഭ