സംഘാടക സമിതിയായി
കൊട്ടാരക്കര
ഒക്ടോബർ 16, 17 തീയതികളിൽ കൊട്ടാരക്കരയിൽ നടക്കുന്ന സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിയോഗത്തിന് സംഘാടക സമിതി രൂപീകരിച്ചു. കൊട്ടാരക്കര സൗപർണിക ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ എൻ ബാലഗോപാൽ എംഎൽഎ ഉദ്ഘാടനംചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജെ മേഴ്സികുട്ടിഅമ്മ, എസ് ജയമോഹൻ, സൂസൻ കോടി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ജോർജ് മാത്യു, പി എ ഏബ്രഹാം, വി കെ അനിരുദ്ധൻ, ബി തുളസീധര കുറുപ്പ്, എസ് വിക്രമൻ, എസ് എൽ സജികുമാർ, എസ് സബിത ബീഗം, കൊട്ടാരക്കര ഏരിയ സെക്രട്ടറി പി കെ ജോൺസൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് ആർ അരുൺ ബാബു, എം വിശ്വനാഥൻ, ജി സുന്ദരേശൻ, വി സുമലാൽ, എസ് ഗീതാകുമാരി, നെടുവത്തൂർ ഏരിയ സെക്രട്ടറി എസ് രാമാനുജൻ എന്നിവർ സംസാരിച്ചു.
വിപുലീകത ജില്ലാ കമ്മിറ്റി യോഗത്തിന് സമാപനം കുറിച്ച് 17ന് വൈകിട്ട് നാലിന് നടക്കുന്ന ബഹുജന റാലി കൊട്ടാരക്കരയിൽ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആരംഭിച്ച് റെയിൽവേ സ്റ്റേഷൻ ജങ്ഷനിലെ അമ്പലക്കര മൈതാനിയിൽ സമാപിക്കും. തുടർന്ന് പൊതുസമ്മേളനം നടക്കും. പരിപാടിയുടെ ഭാഗമായി കൊട്ടാരക്കര, നെടുവത്തൂർ ഏരിയായിലെ സിപിഐ എം ലോക്കൽ ജനറൽ ബോഡികൾ 24, 25, 26 തീയതികളിൽ ചേരും. സംസ്ഥാന, ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കും.
വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്റെ വിജയത്തിനായി 151 സംഘാടകസമിതിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. ഭാരവാഹികൾ: പി എ ഏബ്രഹാം (പ്രസിഡന്റ്), പി കെ ജോൺസൻ (സെക്രട്ടറി).