കൊട്ടാരക്കര നഗരസഭ കൊട്ടാരക്കരയിൽ മെഗാ ശുചീകരണ ക്യാമ്പയിൻ

കൊട്ടാരക്കരയിൽ മെഗാ ശുചീകരണ ക്യാമ്പയിൻ

കൊട്ടാരക്കര: Swachhata Hi Seva 2026-ന്റെ ഭാഗമായി കൊട്ടാരക്കര നഗരസഭയുടെ നേതൃത്വത്തിൽ കൊട്ടാരക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മെഗാ ശുചീകരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ശുചീകരണം നഗരസഭയുടെയോ ശുചീകരണ തൊഴിലാളികളുടെയോ മാത്രം ഉത്തരവാദിത്വമല്ലെന്നും, ഓരോ പൗരനും സ്വന്തം പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വമുണ്ടെന്നും മനസ്സിലാക്കുന്ന ഒരു ശുചിത്വ സംസ്കാരം സമൂഹത്തിൽ വളർത്തുകയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യമെന്ന് 

നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് കൊണ്ട് അറിയിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. രാമകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ജ്യോതി മറിയം ജോൺ ആശംസ അറിയിച്ചു. , കൗൺസിലർമാരായപ്രസന്ന ശ്രീഭദ്ര, പ്രസന്ന അനിൽ, അജയകുമാർ എന്നിവർ പങ്കെടുത്തു.

St. Gregorios College-ലെ NSS Volunteers, കോർഡിനേറ്റർ .ശ്രീമതി ആശ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർ, പബ്ളിക് ഹെൽത്ത് ഇൻ സ്പെക്ടർമാർ.ഹരിതകർമ്മസേന അംഗങ്ങൾ, നഗരസഭാ ശുചീകരണ തൊഴിലാളികൾ, ട്രാഫിക് വാർഡൻമാർ  പൊതുജനങ്ങൾ തുടങ്ങിയവർ ക്യാമ്പയിനിൽ സജീവമായി പങ്കെടുത്തു. ക്ലീൻ സിറ്റി മാനേജർ സുരേഷ്. ജി.എസ്. സ്വാഗതം പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾക്ക് സീനിയർ പബ്ളിക്ക് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ബിനു ജോർജ് നേതൃത്വ നൽകി

ക്യാമ്പയിന്റെ ഭാഗമായി പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ വിവിധ ഭാഗങ്ങൾ പവർ സ്പ്രേയർ ഉപയോഗിച്ച് സമഗ്രമായി ശുചീകരിച്ചു. ബസ് സ്റ്റാൻഡിലെ പൊതു ശൗചാലയവും ശുചീകരിച്ചു. ശുചീകരണത്തിനിടെ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ മറ്റ് മാലിന്യങ്ങളിൽ നിന്ന് വേർതിരിച്ച് ഹരിതകർമ്മസേനയ്ക്ക് കൈമാറി.

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയാതിരിക്കുക, മാലിന്യം ഉറവിടത്തിൽ തന്നെ വേർതിരിക്കുക, സ്വന്തം പരിസരം സ്വയം വൃത്തിയായി സൂക്ഷിക്കുക എന്നീ ശീലങ്ങൾ ജനങ്ങളിൽ വളർത്തുന്നതിലൂടെ മാത്രമേ സ്ഥിരമായ ശുചിത്വം ഉറപ്പാക്കാൻ കഴിയൂ എന്ന സന്ദേശവും ക്യാമ്പയിനിലൂടെ നൽകി.

“ശുചീകരണം ഒരു ദിവസത്തെ പ്രവർത്തനമല്ല; ഓരോരുത്തരും ഏറ്റെടുക്കേണ്ട ജീവിതശീലമാണ്” എന്ന സന്ദേശത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.