SSLC യ്ക്കും പ്ലസ് ടുവിനും എല്ലാ വിഷയത്തിനും എ പ്ലസ് , കലാരംഗത്തും കഴിവ് തെളിയിച്ച മിടുക്കി, മദ്യലഹരിയിൽ 18 കാരൻ കാറിടിച്ചു കൊലപ്പെടുത്തിയ ദേവിക കുടുംബത്തിന്റെ ഏക അത്താണി 😔😔
കുടുംബത്തിലെ മൂത്തമകളായിരുന്നു ദേവിക , അതുപോലെ തന്നെ കുടുംബത്തിന്റെ അത്താണിയും . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷ ദേവികയിലായിരുന്നു . മകൾ പഠിച്ചൊരു ജോലി വാങ്ങിയാൽ കുടുംബം രക്ഷപെടും എന്നൊരു പ്രതീക്ഷയായിരുന്നു ദേവികയുടെ മാതാപിതാക്കൾക്ക് . അതിനായി അവർ കഷ്ടപ്പെട്ട് മകളെ പഠിപ്പിച്ചു . 10 ആം ക്ലാസ്സിലും പ്ലസ് ടുവിലും ഫുൾ എ പ്ലസ് വാങ്ങി ഉന്നതവിജയം നേടി . ഭരതനാട്യം മോഹിനിയാട്ടം തുടങ്ങി കലാരംഗത്തും കഴിവ് തെളിയിച്ച മിടുക്കിയായിരുന്നു ദേവിക .
തുടർ പഠനത്തിനാണ് ദേവിക കൊച്ചിയിൽ എത്തിയത് .കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ മകളായിരുന്നു ദേവിക , അതുകൊണ്ട് തന്നെ പഠനത്തോടൊപ്പം ജോലിയും ചെയ്തുകൊണ്ട് സ്വന്തം ഭാവിയും ഒപ്പം കുടുംബത്തെ കരകയറ്റാനുള്ള പരിശ്രമവും ദേവിക നടത്തിയിരുന്നു . എന്നാൽ ഒരു കുടുംബത്തിന്റെ സന്തോഷവും പ്രതീക്ഷകളും എല്ലാം നഷ്ടപെടുത്തിയാണ് മദ്യലഹരിയിൽ എത്തിയ 18 വയസുകാരൻ ഒരു നിമിഷം കൊണ്ട് ഇല്ലാന്നാക്കിയത് . പണത്തിന്റെ ഹുങ്കും അഹങ്കാരവും എത്രത്തോളമുണ്ട് എന്ന് 18 കാരനായ സുഹൈലിന്റെ വാക്കുകളിൽ വെക്തമായിരുന്നു .
നെടുമ്പാശ്ശേരി അത്താണിയിലാണ് 18 വയസുകാരൻ 3 പേരെ കാറിടിപ്പിച്ച് കൊ-ല-പ്പെ-ടുത്തിയത് . മ.ദ്യ.ല.ഹരിയിൽ അമിതവേഗത്തിൽ കാറോടിച്ചെത്തിയ പ്രമുഖ വസ്ത്ര വ്യാപാരിയുടെ മകൻ സുഹൈൽ സജീവാണ് ബൈക്കിൽ യാത്ര ചെയ്ത 3 പേരെ ഇടിച്ചു തെറുപ്പിച്ചത് . സംഭവ സ്ഥലത്ത് തന്നെ മൂന്ന് പേരും മരണപ്പെടുകയും ചെയ്തിരുന്നു . 3 പേരുടെ മരണത്തിനിടയാക്കിയിട്ടും അഹങ്കാരത്തോടെ തെല്ലും കുറ്റബോധമില്ലാതെ പ്രതികരിച്ച സുഹൈലിന് കടുത്ത ശിക്ഷ നൽകണം എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ.